Latest NewsKeralaNews

യാത്രക്കാരിയുടെ മാലകവർന്ന കസ്റ്റംസ് പരിശോധകൻ സി.സി.ടി.വിയിൽ കുടുങ്ങി; പിന്നെ സംഭവിച്ചത്

മലപ്പുറം: യാത്രക്കാരിയുടെ മാലകവർന്ന കസ്റ്റംസ് ഉദ്യോഗസ്ഥൻ പിടിയിൽ. കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാരന്റെ സ്വർണം മോഷ്ടിച്ചെന്ന പരാതിയിൽ കസ്റ്റംസ് ഹവിൽദാർ അബ്ദുൽ കരീമിനെ കരിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. ഒരു യാത്രക്കാരൻ കസ്റ്റംസ് പരിശോധനയ്ക്കിടെ സ്വർണം നഷ്ടപ്പെട്ടതായി പോലീസിനു പരാതി നൽകിയിരുന്നു. വിമാനത്താവളത്തിലെ കസ്റ്റംസ് ഹാളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് പ്രതിയെ പോലീസ് കണ്ടെത്തിയത്.

പരാതി നൽകിയത് കോഴിക്കോട് കക്കട്ടിൽ സ്വദേശിയാണ്. അദ്ദേഹവും ഭാര്യയും കഴിഞ്ഞ മാസം 19നു ദുബായിലെ മകളെ കണ്ടശേഷം കരിപ്പൂർ വഴി മടങ്ങുന്ന വഴിയിലാണ് സംഭവം. 60,000 രൂപ വിലവരുന്ന മൂന്നു പവന്റെ മാലയാണു നഷ്ടപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button