റാഞ്ചി: സര്‍ക്കാര്‍ സ്‌കൂളില്‍ ബീഫ് പാകം ചെയ്ത പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തു. പ്രിന്‍സിപ്പല്‍ റോസ ഹന്‍സ്ദയാണ് അറസ്റ്റിലായത്. ജാര്‍ഖണ്ഡിലെ പാകര്‍ ജില്ലയിലാണ് സംഭവം. പാകം ചെയ്യാന്‍ സഹായിച്ച ബിര്‍ജു എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തു.
മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. വിദ്യാര്‍ത്ഥികളാണ് പരാതി നല്‍കിയത്. പശുവിന്റെ ഇറച്ചിയാണോ പോത്തിന്റെ ഇറച്ചിയാണോ എന്നറിയാന്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് ബീഫ് പാകം ചെയ്ത് നല്‍കി എന്നാണ് കുട്ടികള്‍ പരാതി നല്‍കിയത്.
2005ലാണ് ഗോവധം ജാര്‍ഖണ്ഡില്‍ നിരോധിച്ചത്. നിയമപ്രകാരം 5000രൂപ പിഴയും അഞ്ച് വര്‍ഷം വരെ തടവും ലഭിക്കാവുന്നതാണ്.
Post Your Comments