മുംബൈ: രാജ്യാന്തര ടൂര്‍ണമെന്റുകളില്‍ ഇന്ത്യയും പാകിസ്ഥാനും തുടർന്ന് കളിക്കുമെങ്കിലും ഇന്ത്യ പാകിസ്ഥാനിലോ, പാകിസ്ഥാൻ ഇന്ത്യയിലോ കളിക്കില്ലെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഞായറാഴ്ച ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടാനിരിക്കെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുംബൈയില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം രാജ്യം സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75 ാം വാര്‍ഷികം 2022 ല്‍ ആഘോഷിക്കുമ്പോള്‍ ഇന്ത്യയെ ലോകശക്തിയാക്കി മാറ്റാനുള്ള പരിശ്രമത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവാണ് അദ്ദേഹമെന്നും മോദിയെ അമിത് ഷാ വിശേഷിപ്പിക്കുകയുണ്ടായി.
Post Your Comments