യോഗയിലെ ഏറ്റവും പ്രയാസമേറിയ ആസനമാണ് നിരാലംബ പൂർണ ചന്ദ്രസന. ഇത് ഒരു മിനിറ്റിനുള്ളിൽ 15 തവണ ചെയ്ത് ലോക റെക്കോർഡ് നേടിയിരിക്കുകയാണ് ഖുഷി എന്ന 13 കാരി. അസാമാന്യ മെയ്‌വഴക്കത്തോടെ നിരാലംബ പൂർണ ചന്ദ്രസന’ എന്ന ആസനം കണികൾക്കുമുമ്പിൽ പ്രകടിപ്പിച്ചത്.
കർണാടക സ്വദേശിയാണ് ഖുഷി. മൈസൂരിലെ ആർ ബി ഐ നഗർ കമ്യൂണിറ്റി ഹാളിലായിരുന്നു പ്രകടനം. പരിശീലന സമയത് 13 തവണ ചെയ്ത ഖുഷി പ്രകടന സമയത്തെ 15 തവണ ചെയ്ത് റെക്കോർഡ് ഇടുകയായിരുന്നു. ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് പ്രതിനിധികളും പ്രകടനം കാണാൻ എത്തിയിരുന്നു. മുന്ന് വർഷം മുമ്പ് യോഗ പരിശീലനം ആരംഭിച്ച ഖുഷിക്ക് നിരവധി ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
Post Your Comments