നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴിൽ ഇന്ത്യ വികസന സ്വപ്നങ്ങൾ ഒന്നൊന്നായി യാഥാർഥ്യമാക്കുമ്പോൾ അതിൽ മലയാളിയും, എൻ.ഡി.എ കേരളം വൈസ് ചെയർമാനും ആയ രാജീവ് ചന്ദ്രശേഖർ നൽകിയ സംഭാവനയെ കുറിച്ച് അധികം ആരും അറിയാത്ത കഥ പറയുകയാണ് മോഡി സർക്കാരിന്റെ മൂന്നു വർഷത്തെ ഭരണത്തെ വിലയിരുത്തി കൊണ്ടുള്ള “Marching with a billion ” എന്ന ഉദയ് മഹ്ര്ക്കറിന്റെ പുസ്തകം.
2010 ൽ അന്നത്തെ ബി.ജെ.പി അധ്യക്ഷൻ ആയിരുന്ന നിതിൻ ഗഡ്കരി ആണ് രാജീവിനോട് ബി ജെ പി യ്ക്ക് 2025 വരെയുള്ള ഒരു വിഷൻ ഡോക്യുമെന്റ് തയ്യാറാക്കി നൽകാൻ ആവശ്യപ്പെട്ടത്. കടന്നു ചിന്തിക്കുവാനും അത് പ്രാവർത്തികമാക്കുവാനും ഉള്ള മികവാണ് രാജീവിനെ ആ ദൗത്യം ഏൽപ്പിക്കുവാൻ ഗഡ്കരിയെ പ്രേരിപ്പിച്ചത് എന്ന് പുസ്തകം പറയുന്നു.
2025 ഓട് കൂടി രാജ്യം സാക്ഷാൽക്കരിയെക്കേണ്ട ലക്ഷ്യങ്ങളും അതിലേയ്ക്ക് എത്തുവാൻ സഹായിക്കുന്ന നടപടികളും ഉൾകൊള്ളിയ്ക്കുന്നതായിരുന്നു രാജീവ് സമർപ്പിച്ച 33 പേജ് റിപ്പോർട്ട്. സുതാര്യമായ ഭരണ സംവിധാനം, വിവിധ പദ്ധതികളിൽ പെടുത്തി പണം നേരിട്ട് ചിലവഴിച്ചു എങ്ങുമെത്താത്ത ദാരിദ്ര്യ നിർമാർജനത്തിന് പകരം സുശക്തമായ ഒരു സംവിധാനത്തിലൂടെ തൊഴിൽ സൃഷ്ടിയ്ക്കുവാനും അതിലൂടെ ചൈനയെ മറികടക്കുന്ന തരത്തിലുള്ള സുസ്ഥിരമായ ഒരു സമ്പത് വ്യവസ്ഥ സൃഷ്ടിച്ചു. ആളോഹരി വരുമാനത്തിൽ അഞ്ചു ഇരട്ടി വളർച്ച കൈവരിയ്ക്കുവാനും, 24 മണിയ്ക്കൂറും വൈദ്യുതി ലഭ്യമാക്കുവാനും, പോളിസി മേക്കിങ്ങിൽ ജന പങ്കാളിത്തത്തോടെ ഉള്ള വികസന വ്യവസ്ഥിതി സൃഷ്ടിക്കുന്നതിനും അദ്ദേഹത്തിന്റെ റിപ്പോർട്ട് പ്രാമുഖ്യം നൽകിയിരുന്നു. ഗഡ്കരി പടിയിറങ്ങിയതോടെ ആ റിപ്പോർട്ട് ഇന് താത്കാലികമായി പ്രസക്തി നഷ്ടപ്പെട്ടു എന്നും എന്നാൽ നരേന്ദ്ര മോഡി പ്രധാനമന്ത്രി ആയി വന്നതോടെ ആ റിപ്പോർട്ടിന് വീണ്ടും അർഹിച്ച പ്രാധാന്യം ലഭിച്ചു എന്നും, ഇന്ന് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതികളിൽ പലതും ആ റിപ്പോർട്ടിന്റെ ചുവടു പിടിച്ചാണ് എന്നും പുസ്തകത്തിൽ പറയുന്നു.
Post Your Comments