
ചെന്നൈ: ജയിലില്‍ നിന്ന് പാക് പതാക കണ്ടെത്തി. തമിഴ്‌നാട് തലസ്ഥാനമായ ചെന്നൈയിലെ പുഴല്‍ ജയിലില്‍ നിന്ന് പാകിസ്ഥാന്‍ പതാക കണ്ടെത്തി. ജയില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ പാകിസ്ഥാന്‍ പതാക കണ്ടെത്തുകയായിരുന്നു. നിരീക്ഷണ ഗോപുരത്തിന് സമീപത്തു നിന്നാണ് പതാക കണ്ടെടുത്തതെന്നാണ് സൂചന. ജയില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
Post Your Comments