ഡെറാഡൂണ്‍ : ഉത്തരാഖണ്ഡിലെ വിദ്യാർഥികൾ ഉത്തരാഖണ്ഡ് പാരമ്പര്യവും സംസ്‌കാരവും പകരുന്ന പ്രത്യേക വസ്ത്രം ധരിച്ചാല്‍ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി ധൻസിങ് റാവത്തിന്റെ നിർദേശം. കൊളോണിയല്‍ കാലഘട്ടത്തില്‍ പിന്തുടരുന്ന വസ്ത്ര സങ്കല്‍പങ്ങളായ ഗൗണും തലപ്പാവും വിദ്യാര്‍ഥികള്‍ ബിരുദദാന ചടങ്ങില്‍ പിന്തുടരേണ്ടതില്ലെന്നുമാണ് വിദ്യാഭ്യാസ മന്ത്രി അറിയിച്ചത്.
മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് കഴിഞ്ഞ ദിവസം ഡെറാഡൂണിലെ കോളേജില്‍ നടന്ന ബിരുദദാന ചടങ്ങില്‍ വിദ്യാര്‍ഥികള്‍ ധരിക്കുന്ന ഗൗണും തലപ്പാവും ധരിക്കാന്‍ വിസമ്മതിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം. പെട്രോളിയം ആന്റ് എനര്‍ജി സ്റ്റഡീസ് സര്‍വ്വകലാശാല നടത്തിയ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കവെ മേലങ്കി ധരിക്കാന്‍ സര്‍വ്വകലാശാല അധികൃതര്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നു.
എന്നാല്‍ മേലങ്കി ധരിക്കാന്‍ വിസമ്മതിച്ച കൊളോണിയല്‍ കാലഘട്ടത്തിന്റെ ശേഷിപ്പാണ് ഈ വസ്ത്രങ്ങളെന്നും അതിന് പകരം പരിപൂര്‍ണ്ണമായും ഇന്ത്യന്‍ വേഷങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങളിൽ ധരിക്കാമെന്നുമുള്ള നിര്‍ദേശം മുന്നോട്ടു വെച്ചിരുന്നു.ഇതിന് തൊട്ടു പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം.
Post Your Comments