ന്യൂഡല്‍ഹി: എഎപി സര്‍ക്കാരിന്റെ ‘ടോക്ക് ടു എകെ’ എന്ന സോഷ്യല്‍ മീഡിയ ക്യാമ്പയ്ന്‍ പരിപാടിയില്‍ കോഴ കൊടുത്തെന്ന പരാതിയെ തുടർന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി ബി ഐ ചോദ്യം ചെയ്തു. കേന്ദ്രവും ഡല്‍ഹി സര്‍ക്കാരും തമ്മിലുള്ള പൊരുത്തക്കേടുകളടക്കം ചര്‍ച്ച ചെയ്ത ടോക്ക് ടു എ കെ കഴിഞ്ഞ വര്‍ഷം ജൂലൈ 17നാണ് ആദ്യമായി നടത്തിയത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായുള്ള സംവാദമായിരുന്നു പരിപാടിയിൽ.
ഈ പരിപാടി ഒരു വെബ് സൈറ്റില്‍ തല്‍സമയം ചര്‍ച്ച ചെയ്തിരുന്നു.പരിപാടിയുടെ പ്രചാരണത്തിനായി ഒരു സ്വകാര്യ കമ്പനിക്ക് 1.5 കോടിരൂപ നല്‍കിയതുമായി ബന്ധപ്പെട്ട ആരോപണമാണ് മനീഷ് സിസോദിയ കുടുങ്ങാൻ കാരണം. സിസോദിയയ്‌ക്കെതിരെ സിബിഐ ജനുവരിയില്‍ പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു.ഇതിന്റെ തുടർച്ചയാണ് ഈ ചോദ്യം ചെയ്യൽ.
Post Your Comments