ന്യൂഡല്‍ഹി : രാജ്യത്ത് പാചക വാതകത്തിന് എന്നും വില വര്‍ദ്ധനയാണ്. എന്നാല്‍ ഇനി വീട്ടമ്മമാര്‍ക്ക് സന്തോഷിക്കാം. ജൂലൈ 1 മുതല്‍ ജിഎസ്ടി (ഗുഡ്‌സ് ആന്‍ഡ് സര്‍വ്വീസ് ടാക്‌സ്) നടപ്പിലാകുന്നതോടെ പാചകവാതകത്തിന് വില കുറയും. കൂടാതെ നോട്ടുബുക്കുകള്‍, ഇന്‍സുലിന്‍, അഗര്‍ബത്തി തുടങ്ങി നിത്യോപയോഗ സാധനങ്ങളില്‍ ഭൂരിഭാഗത്തിന്റെയും വിലയില്‍ കുറവുണ്ടാകും.
നിത്യോപയോഗ സാധനങ്ങള്‍
ഭൂരിഭാഗം നിത്യോപയോഗ സാധനങ്ങള്‍ക്കും ജിഎസ്ടി കൗണ്‍സില്‍ നല്‍കിയിരിക്കുന്ന നികുതി നിലവിലുള്ളതിനേക്കാള്‍ വളരെ കുറവാണ്. കൗണ്‍സില്‍ പരിഷ്‌കരിച്ച നികുതിയില്‍ ആളുകള്‍ക്ക് സാധനങ്ങള്‍ ലഭ്യമാക്കേണ്ടത് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ചുമതലയാണ്.
പാലുത്പന്നങ്ങള്‍ക്ക് വില കുറയും
പാല്‍, പാലുത്പന്നങ്ങളായ തൈര്, വെണ്ണ, ചീസ്, തേന്‍, സുഗന്ധവ്യഞ്ജനങ്ങള്‍, ചായ, ഗോതമ്പ്, അരി തുടങ്ങിയവയ്ക്ക് ഇപ്പോഴുള്ളതിനേക്കാള്‍ നികുതി കുറയും.
നൂഡില്‍സ്
പഞ്ചസാര, ഉപ്പ്, പാസ്ത, മാക്രോണി, നൂഡില്‍സ് തുടങ്ങിയവയ്ക്കും ജൂലൈ ഒന്നു മുതല്‍ നികുതി കുറയും. കൂടാതെ പഴങ്ങള്‍, പച്ചക്കറി, അച്ചാര്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയുടെ വിലയിലും കുറവുണ്ടാകും.
മിനറല്‍ വാട്ടര്‍
ജിഎസ്ടി നടപ്പിലാക്കുന്നതോടെ വില കുറയുന്ന ചില വസ്തുക്കളുടെ ലിസ്റ്റ് ധനമന്ത്രാലയം ഇന്ന് പുറത്തിറക്കിയിട്ടുണ്ട്. ഈ ലിസ്റ്റ് പ്രകാരം മിനറല്‍ വാട്ടര്‍, ഐസ്, സിമന്റ്, കല്‍ക്കരി, മണ്ണെണ്ണ, എല്‍.പി.ജി, ഹെയര്‍ ഓയില്‍, ടൂത്ത് പേസ്റ്റ്, കാജല്‍, സോപ്പ്, ഡയഗനോസ്റ്റിക് കിറ്റുകള്‍ എന്നിവയുടെയും വില കുറയും
വില കുറയുന്ന മറ്റ് സാധനങ്ങള്‍
പ്‌ളാസ്റ്റിക് ടാര്‍പോളിന്‍, സ്‌കൂള്‍ ബാഗുകള്‍, കളറിംഗ് ബുക്കുകള്‍, സില്‍ക്ക്, കമ്പിളി തുണിത്തരങ്ങള്‍, ചിലതരം കോട്ടണ്‍ വസ്ത്രങ്ങള്‍, പ്രത്യേക റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഹെല്‍മറ്റ്, എല്‍.പി.ജി സ്റ്റൌ, സ്പൂണ്‍, ഫോര്‍ക്‌സ് തുടങ്ങിയവയാണ് നികുതി വെട്ടിക്കുറച്ചിരിക്കുന്ന മറ്റ് വസ്തുക്കള്‍.
Post Your Comments