ശ്രീ നഗർ ; സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ലഷ്കർ ഇ ത്വയ്ബ ഭീകരർ കൊല്ലപ്പെട്ടു. കൊടുംഭീകരൻ ജുനൈദ് മട്ടു അടക്കം രണ്ടു തീവ്രവാദികളാണ് ജമ്മു കാഷ്മീരിൽ കൊല്ലപ്പെട്ടതെന്നാണു റിപ്പോർട്ട്. കുൽഗാമിൽ സൈന്യം, പ്രത്യേക സേന, സിആർപിഎഫ് എന്നിവരുടെ സംയുക്ത നീക്കത്തിലായിരുന്നു ഏറ്റുമുട്ടൽ.
വെള്ളിയാഴ്ച രാവിലെ ബിജ്ബെഹറ പ്രദേശത്തെ ഒരു വീട്ടിൽനിന്നു സൈന്യത്തിനു നേർക്കു വെടിയുതിർത്തതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് തീവ്രവാദികൾ കൊല്ലപ്പെട്ടത്. മൂന്നു തീവ്രവാദികളായിരുന്നു വെടിയുതിർത്തത്. ഇവരിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്.
തീവ്രവാദികൾക്കെതിരായ സൈനിക നീക്കം തടസപ്പെടുത്താൻ ശ്രമിച്ച ജനക്കൂട്ടത്തിനു നേർക്കു നടത്തിയ പെല്ലറ്റ് പ്രയോഗത്തിൽ അഞ്ചു പേർക്കു പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
Post Your Comments