Latest NewsIndiaNews

സഹോദരിമാരായ കുട്ടികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി: കൊലപാതകമെന്ന് സംശയം

ഡെറാഡൂൺ: 13ഉം മൂന്നും വയസുള്ള സഹോദരിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.മാതാവ് സീത ദേവി ജോലിക്ക് പോയ ശേഷം കുട്ടികൾ രണ്ട് പേരും വീട്ടിൽ തനിച്ചായിരുന്നു. ഒമ്പത് വയസുകാരനായ സഹോദരൻ സംഭവ ദിവസം ബന്ധു വീട്ടിൽ പോയിരുന്നുവെന്നാണ് മൊഴി. സഹോദരൻ തിരിച്ചെത്തിയപ്പോൾ പെൺകുട്ടികളെ അബോധാവസ്ഥയിൽ കാണുകയായിരുന്നു.

തുടർന്ന് ബന്ധുക്കൾ കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.കുട്ടികൾ ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടോ എന്ന കാര്യം പോസ്റ്റ് മോർട്ടത്തിന് ശേഷമേ പറയാനാകൂ എന്ന് പോലീസ് പറഞ്ഞു. അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.

shortlink

Post Your Comments


Back to top button