കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരട്ട ചങ്കനല്ല രണ്ടു മുഖമുള്ള വ്യക്തിയാണെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. എതിരാളികളെ ഇല്ലായ്മ ചെയ്യാന്‍ മുഖ്യമന്ത്രി ഏതു മാര്‍ഗവും സ്വീകരിക്കുമെന്നും ഒ.രാജഗോപാല്‍ വിമര്‍ശിച്ചു. അഹിംസയെക്കുറിച്ച് ഘോര ഘോരം പ്രസംഗിക്കുന്ന മുഖ്യമന്ത്രി അക്രമത്തിന് ആഹ്വാനം ചെയ്യുകയാണെന്നും എംഎല്‍എ കുറ്റപ്പെടുത്തി.
ഹിറ്റ്‌ലര്‍ മനോഭാവത്തോടെയാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നതെന്നും ഒ.രാജഗോപാല്‍ വ്യക്തമാക്കി. കോഴിക്കോട് ജില്ലയില്‍ നടന്ന സര്‍വ്വകക്ഷി സമാധാന ചര്‍ച്ച പ്രഹസനമായിരുന്നുവെന്ന് ആരോപിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് ജയചന്ദ്രന്‍ മാസ്റ്റര്‍ നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments