വയനാട്.
കൽപ്പറ്റ : പരിസ്ഥിതിക്ക് കോട്ടം വരാതെ മൈസൂരുവിൽ നിന്നും വയനാട് വഴി നിലമ്പൂരിലേക്കു റെയിൽവേ ലൈൻ നിർമിക്കാമെന്ന അഭിപ്രായവുമായി പുൽപ്പള്ളിയിലെ യുവാക്കൾ . ദുബായിലെ അൽഫാന എഞ്ചിനീയറിംഗ് കമ്പനിയിലെ കൺസെൽറ്റന്റ് ആൻഡ് മെക്കാനിക്കൽ എഞ്ചിനീയർ എൽദോസ് കുരിയാക്കോസ് , ഗ്രാഫിക് ഡിസൈനർ കരിമ്പനയിൽ ലിബിൻ എന്നിവരാണ് പുത്തൻ നിർദേശവുമായി രംഗത്തെത്തിയത്.
നിലവിലുള്ള പ്രേജക്ടിനേക്കാളും 25 കിലോമീറ്റർ കുറവാണ് പുതിയ പാത. വന മേഖലയുടെ ദൂരം 25 കിലോമീറ്ററിൽ നിന്നും 9 ആയി കുറയും എന്നതാണ് ഇതിന്റെ പ്രത്യേകത. അതിനാൽ ഈ പാതയെ കുറിച്ച് പഠിക്കുന്നതിനായി ഉന്നത അധികാരികൾക്ക് നിർദ്ദേശം അയയ്ക്കാനൊരുങ്ങുകയാണ് യുവാക്കൾ.
Post Your Comments