ന്യൂഡല്‍ഹി: ഇന്ത്യ-പാക് പ്രശ്‌നത്തിന് മധ്യസ്ഥം വഹിക്കാമെന്ന് റഷ്യ പറഞ്ഞെന്നുള്ള പാകിസ്ഥാന്റെ പ്രസ്താവനയെ തള്ളി റഷ്യ. അത്തരമൊരു കാര്യം പാകിസ്ഥാന്റെ അതിമോഹമാണെന്ന് റഷ്യയും ഇന്ത്യയും പ്രതികരിച്ചു.
പ്രധാനമന്ത്രി നവാസ് ഷെരീഫും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിനും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് റഷ്യ ഈ വാഗ്ദാനം മുന്നോട്ടുവെച്ചതെന്നായിരുന്നു പാകിസ്ഥാന്‍ പറഞ്ഞത്. എന്നാല്‍ അങ്ങനെയൊരു വാഗ്ദാനവും തങ്ങള്‍ നല്‍കിയിട്ടില്ലെന്നാണ് റഷ്യ വിശദീകരിച്ചത്.
റഷ്യയ്ക്ക് ഇന്ത്യയുടെ നിലപാട് വളരെ വ്യക്തമായി അറിയാം. പാക്കിസ്ഥാന്‍ ഭീകരവാദവും സംഘര്‍ഷവും അവസാനിപ്പിക്കുന്ന സാഹചര്യത്തില്‍ മാത്രമേ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് സാധ്യതയുള്ളൂവെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് ഗോപാല്‍ ബാഗ്ല്യ അറിയിച്ചു.
Post Your Comments