Latest NewsKeralaFootballSports

അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പ് ; കേരളത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിഫ ടൂർണമെന്റ് ഡയറക്ടർ

കൊച്ചി ; അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പ് കേരളത്തിലെ ഒരുക്കങ്ങൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിഫ ടൂർണമെന്റ് ഡയറക്ടർ ഹാവിയര്‍ സെപ്പി. കേരളത്തില്‍ നിന്ന് തന്നെയുള്ള ഒരു വിഭാഗം ആളുകള്‍ കേരളത്തില്‍ നടക്കുന്ന മത്സരങ്ങള്‍ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നതായി ട്വിറ്ററിലൂടെയാണ് സെപ്പി തുറന്നടിച്ചത്.

കൊച്ചിയിലെ ലോകകപ്പ് ഒരുക്കങ്ങളിലെ ഗുരുതര അലംഭാവമാണ് ഇത്തരമൊരു ആരോപണം ഉണ്ടാകാൻ കാരണം. ലോകകപ്പിനുളള പരിശീലന വേദികളില്‍ ഒന്നായ ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ പശുക്കള്‍ മേയുന്നു എന്ന ഫോട്ടോ സഹിതമുളള മനോരമ വാര്‍ത്തയും സെപ്പി ഇതിന്റെ കൂടെ പങ്കുവെച്ചിട്ടുണ്ട്.

ആരാണ് കേരളത്തിലെ ലോകകപ്പ് തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന് ചിലരുടെ കമന്ടിന് തെളിവുകള്‍ ലഭിക്കുമ്പോള്‍ എല്ലാവരേും അറിയിക്കാം എന്ന് സെപ്പി മറുപടി നൽകുന്നു.

ഒക്ടോബര്‍ ആറ് മുതലാണ് ഇന്ത്യയില്‍ ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പ് ആരംഭിക്കുന്നത്. കൊച്ചിയടക്കം ഇന്ത്യയിലെ ആറ് വേദികളിലായി നടക്കുന്ന മത്സരത്തിന്റെ കലാശപ്പോര് കൊച്ചിയിലായിരിക്കും നടക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button