തിരുവനന്തപുരം: കേരളം പനിച്ചൂടിൽ. ഇതുവരെ പനി ബാധിതരായി മരിച്ചവരുടെ എണ്ണം 101 .കോഴിക്കോട് ജില്ലയിലാണ് പനി ബാധിതരുടെ എണ്ണത്തിൽ വർധന.ഏറ്റവും കൂടുതൽപേർ മരിച്ചത് എച്ച്1എൻ1 ബാധിച്ചാണ്– 50 പേർ. ഡെങ്കിപ്പനി ബാധിച്ചു 11 മരണം സ്ഥിരീകരിച്ചിട്ടുണ്ട്.ജനുവരി മുതൽ സംസ്ഥാനത്തു 11.26 ലക്ഷം പേർക്കാണു പനി ബാധിച്ചത്.6500 ഓളം പേർക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
22000 ത്തോളം പേർക്കു ഡെങ്കിപ്പനിബാധ സംശയിക്കുന്നു.കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൽ മാത്രം പതിനായിരത്തിലേറെപ്പേർ രോഗബാധിതരാണ്. തിരുവനന്തപുരം, മലപ്പുറം ജില്ലകളാണു പകർച്ചവ്യാധികളിൽ മുന്നിൽ. സംസ്ഥാനത്തു 101 പേർ പനിയും അനുബന്ധ പകർച്ചവ്യാധികളും ബാധിച്ചു മരിച്ചതായി ആരോഗ്യവകുപ്പും സ്ഥിരീകരിച്ചു.
Post Your Comments