പന്തളം
പന്തളം മുട്ടാർ തേവാലപ്പടിയിൽ നിന്ന് മങ്ങാര യു.പി സ്കൂളിലേക്കുള്ള റോഡിൻറെ അവസ്ഥ തോടിനെക്കാളും മോശമെന്ന് നാട്ടുകാർ. മഴയെത്തിയാൽ ഇവിടെ തോണിയിറക്കേണ്ട സ്ഥിതിയാണുള്ളത്. തകർന്ന റോഡിൽ വീണ് അപകടം സംഭവിക്കാൻ സാധ്യതയുള്ളതിനാൽ നാട്ടുകാർ ഇഷ്ടികപ്പൊടി ഇട്ട് റോഡ് നികത്തി ഗർത്തത്തിന്റെ ആഴം കുറയ്ച്ചിട്ടുണ്ട്. എന്നാലും കൊച്ചുകുട്ടികൾ സ്‌കൂളിലേക്ക് പോകുന്ന പ്രധാന റോഡായ ഇവിടെ കണ്ണടച്ചിരുട്ടാക്കുന്ന അധികാരികളുടെ നടപടിക്കിടെ വൻ ജനരോക്ഷമാണ് ഉയരുന്നത്.
Post Your Comments