സിഡ്‌നി : ഓസ്‌ട്രേലിയയില്‍ നിന്ന് പുറത്തു വന്ന വാര്‍ത്ത മന:സാക്ഷിയെ ഞെട്ടിക്കുന്നതാണ്. മൂന്ന് വയസുള്ള കുഞ്ഞ് ഭിന്നശേഷിയാണെന്ന കാരണത്താല്‍ മലയാളി ദമ്പതികളെ നാട്ടിലേയ്ക്ക് അയക്കാന്‍ ഓസ്‌ട്രേലിയന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഈ വാര്‍ത്ത പുറത്തു വന്നതോടെ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ ആശങ്കയിലായിരുന്നു. എന്നാല്‍ ഈ വിഷയം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ അധികൃതര്‍ തീരുമാനം മാറ്റുകയായിരുന്നു. ഇതുപ്രകാരം മലയാളി കുടുംബത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പിആര്‍ നല്‍കുകയായിരുന്നു.
കോതമംഗലം സ്വദേശികളായ മനു – സീന ദമ്പതികള്‍ കഴിഞ്ഞ ആറു വര്‍ഷമായി അഡലൈയ്ഡില്‍ താമസക്കാരാണ്. സ്റ്റുഡന്റ് വിസയില്‍ എത്തിയ മനുവിന്റെയും സീനയുടെയും മൂത്ത കുട്ടിയാണ് മേരി. മൂന്നുവയസും മാത്രം പ്രായമുള്ള മേരിക്ക് ജനനം മുതല്‍ ആരോഗ്യപ്രശ്നങ്ങളുണ്ട്. 2014ല്‍ ലെയ്ല്‍ മക്ഇവിന്‍ ആശുപത്രിയില്‍ ജനിക്ക കുഞ്ഞ് ജീവന്‍ രക്ഷാ സംവിധാനങ്ങളുടെ സഹായത്തോടെയാണ് ഒരുമാസം കഴിഞ്ഞത്. ശരീരം മുഴുവന്‍ തളര്‍ന്ന കുഞ്ഞിനെ പരിചരിക്കുന്നതില്‍ ദമ്പതികള്‍ ഒരു വീഴ്ചയും വരുത്തുന്നില്ല.
അഡലൈയ്ഡിലെ ലിബറല്‍ പാര്‍ട്ടിയുടെ നേതാവും പൊതു പ്രവര്‍ത്തകനുമായ മലയാളിയായ പ്രസാദ് ഫിലിപ്പിന്റെ നേതൃത്യത്തില്‍ ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ക്ക് മലയാളി സമൂഹം ഓണ്‍ലൈന്‍ വഴി കൂട്ട പരാതിയും നല്‍കിയിരുന്നു. പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഇട്ട് ഒരു മണിക്കൂറിനകം 1500പരം ആളുകളാണ് അതില്‍ ഒപ്പുവച്ചത്.
മനുവും സീനയും ഓസ്‌ട്രേലിയയിലാണ് നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയത്. 2011ല്‍ സ്റ്റുഡന്റ് വീസയില്‍ എത്തിയ ദമ്പതികള്‍ പഠനത്തിനുശേഷം ജോലി ലഭിച്ചതോടെ ഓസ്‌ട്രേലിയയില്‍ തുടരുകയായിരുന്നു. മുഴുവന്‍ സമയ രജിസ്‌ട്രേഡ് നഴ്‌സായ മനു പ്രായാധിക്യം ചെന്നവരെ പരിചരിക്കുന്ന വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്.
Post Your Comments