റോഹത്തക് : ബാബ രാംദേവിനെതിരെ ജാമ്യമില്ലാ വാറന്റ്. ‘ഭാരത് മാതാ കീ ജയ്’ വിളിക്കാന്‍ വിസമ്മതിക്കുന്നവരുടെ തല വെട്ടണം എന്ന ബാബ രാംദേവിന്റെ അഭിപ്രായത്തിന്റെ പശ്ചാത്തലത്തിലാണ് കേസ്. റോഹ്ത്തക് കോടതിയില്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഹരീഷ് ഗോയലാണ് ബാബ രാംദേവിനെതിരെ അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചത്. മാർച്ച് മൂന്നിന് കേസ് പരിഗണിക്കും. മാര്‍ച്ച് 12 ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും ബാബ രാംദേവ് കോടതിയിൽ ഹാജരായിരുന്നില്ല. ജാമ്യമില്ലാ വാറന്റിന് ഉത്തരവിട്ടത്.
കഴിഞ്ഞ ഏപ്രിലില്‍ റോഹ്ത്തകില്‍ നടന്ന സദ്ഭാവന സമ്മേളനത്തിലാണ് രാംദേവ് വിവാദപ്രസ്‌താവന നടത്തിയത്. ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 506, 504 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ജാട്ട് കലാപവുമായി ബന്ധപ്പെട്ട് നഗരത്തില്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തണം എന്ന രീതിയിലായിരുന്നു ബാബ രാംദേവിന്റെ പരാമർശം.
Post Your Comments