ന്യൂഡൽഹി: സര്‍ക്കാര്‍ കെട്ടിടം പാര്‍ട്ടി ഓഫീസായി ഉപയോഗിച്ചതിന് ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും ഡല്‍ഹി സര്‍ക്കാര്‍ 27 ലക്ഷം രൂപ ഈടാക്കി. പൊതുമരാമത്ത് വകുപ്പാണ് ആം ആദ്മി പാര്‍ട്ടിയ്ക്ക് അയച്ച നോട്ടീസിൽ യഥാര്‍ഥ വാടകയുടെ 65 മടങ്ങ് വാടക നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ ഓഫീസ് ഒഴിയുന്നത് വരെ വാടകയില്‍ വര്‍ധനവുണ്ടാകുമെന്നും നോട്ടീസിൽ പറയുന്നു.
ഓഫിസ് കെട്ടിടം അനുവദിച്ചു നല്‍കിയതില്‍ അന്വേഷണം വേണമെന്നു ഡൽഹി മുന്‍ ഗവര്‍ണര്‍ നജീബ് ജുങ് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കഴിഞ്ഞ എപ്രിലില്‍ കെട്ടിടം ഒഴിയണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി അധ്യക്ഷനും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിന് നോട്ടീസ് അയച്ചിരുന്നെങ്കിലും അദ്ദേഹം പ്രതികരിക്കാത്തതിനാൽ നടപടി സ്വീകരിക്കുകയായിരുന്നു.
Post Your Comments