Latest NewsNewsIndia

സ‌ർക്കാർ കെട്ടിടത്തിൽ നിയമവിരുദ്ധമായി പാർട്ടി ഓഫീസ് ; ആപ്പിന് 27 ലക്ഷം രൂപ പിഴ

ന്യൂഡൽഹി: സ‌ർക്കാർ കെട്ടിടത്തിൽ നിയമവിരുദ്ധമായി പാർട്ടി ഓഫീസ് പ്രവർത്തിപ്പിച്ച ആം ആദ്മി പാർട്ടിയോട് 27 ലക്ഷം രൂപ ഫൈൻ അടക്കാൻ ആവശ്യപ്പെട്ടു നോട്ടീസ്.വാടക കുടിശിക ഇനത്തിൽ ഇത്രയും രൂപ അടയ്ക്കാൻ ആവശ്യപ്പെട്ട് ഡൽഹിയിലെ നഗര ഭരണകൂടം അധികൃതർ ആണ് നോട്ടീസ് നൽകിയത്.വടക്കൻ ഡൽഹിയിലെ റൗസ് അവന്യൂവിലുള്ള കെട്ടിടമാണ് നിയമ വിരുദ്ധമായി ആം ആദ്മി സ്വന്തം ഓഫീസാക്കി പ്രവർത്തിച്ചു വന്നത്.

2015ലാണ് ആം ആദ്മി സർക്കാർ ഈ കെട്ടിടത്തിന് അനുമതി നൽകിയത്.കെട്ടിടം അനുവദിച്ചത് നിയമം ലംഘിച്ചാണെന്നും ഉടൻ ഒഴിയണമെന്നും ആവശ്യപ്പെട്ട് ഏപ്രിലിൽ മുഖ്യമന്ത്രിക്കു നഗരഭരണകൂടം നോട്ടീസ് അയച്ചിരുന്നു. നിയമലംഘനം കണ്ടെത്തിയ ലഫ്.ഗവർണർ അനിൽ ബൈജാൽ അനധികൃതമായി ആം ആദ്മി സർക്കാർ ഈ ഭൂമി അനുവദിച്ചത് റദ്ദാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button