കരഞ്ഞു കൊണ്ട് ലോകത്തെ അഭിസംബോധന ചെയ്യുന്ന നവജാത ശിശുക്കളെ മാത്രമാണ് നാം കണ്ടിട്ടുള്ളത്. എന്നാൽ പ്രസവിച്ച് കട്ടിലില്‍ കിടത്തിയ ഉടന്‍ ഇരു കൈകളും തലയ്ക്ക് പുറകിലേക്ക് ചുരുട്ടി വച്ച് കിടക്കുന്ന കുഞ്ഞിന്റെ ചിത്രമാണ് ഇപ്പൊൽ ട്വിറ്ററിൽ വൈറലായിരിക്കുന്നത്.
ജനിച്ചയുടന്‍ ഗാഢമായ ആലോചനയില്‍ ഏര്പ്പെട്ടെന്നപോലെ കൈകള്‍ തലയ്ക്ക് പിറകിലേക്ക് കെട്ടി മാനം നോക്കിയിരിക്കുന്ന നവജാതുശിശു. ട്വിറ്റര്‍ തരംഗമായിട്ടാണ് ഭൂമിയിലേക്ക് ജനിച്ച് വീണത്. ട്വിറ്റര്‍, ഫെയ്സ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ രസകരമായ അടിക്കുറിപ്പുകളുടെ അകമ്പടിയോടെ വ്യാപകമായിട്ടാണ് ഈ ചിത്രം പ്രചരിക്കുന്നത്. പക്ഷെ ചിത്രം എവിടെ നിന്ന് പകര്‍ത്തിയതാണെന്ന് വ്യക്തമല്ല.
രജനികാന്ത് ജനിച്ചയുടന്‍ പകര്‍ത്തിയ ചിത്രം, അച്ഛേ ദിന് കാത്തിരിക്കുന്ന കുഞ്ഞുവാവ, പിറന്ന് വീണയുടന്‍ ഇവന് എന്ജിനീയറകുമെന്ന് അച്ഛന് പറഞ്ഞപ്പോള്‍, ജനറല്‍ ക്യാറ്റഗറിയില്‍ പിറന്ന് കുഞ്ഞുവാവ എന്നിങ്ങനെ നീളുന്നു അടിക്കുറുപ്പുകളും കമന്റുകളും. സംഭവം തരംഗമായതോടെ കുഞ്ഞുവാവയാരാണെന്ന അന്വേഷണവും സോഷ്യല്‍ മീഡിയ ആരംഭിച്ചു കഴിഞ്ഞു.
Post Your Comments