NewsIndia

തമിഴ്‌നാട് നിയമസഭയില്‍ പ്രതിഷേധം; എംകെ സ്റ്റാലിനെ അറസ്റ്റ് ചെയ്തു

ചെന്നൈ: അണ്ണാ ഡിഎംകെ എംഎൽഎമാർ വോട്ടിന് കോഴ വാങ്ങിയെന്ന ആരോപണത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കർ തള്ളിയതിനെ തുടർന്ന് തമിഴ്നാട് നിയമസഭയിൽ നാടകീയരംഗങ്ങൾ. തുടർന്ന് പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള ഡിഎംകെ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്പീക്കരുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് എം.എല്‍.എമാര്‍ വില്‍പ്പനയ്ക്ക് എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിഷേധം. പുറത്തെ റോഡിൽ കുത്തിയിരുപ്പ് സമരവും നടത്തുകയുണ്ടായി.

കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ ഒരു സ്വകാര്യ ചാനല്‍ ഫെബ്രുവരിയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ എം.എല്‍.എമാരുടെ പിന്തുണ ഉറപ്പിക്കാനായി ശശികല പക്ഷം പണം നല്‍കിയതായി വാർത്ത പുറത്ത് വിട്ടിരുന്നു. എത്ര പണമാണ് നല്‍കിയതെന്ന് വ്യക്തമാക്കണമെന്നും ചർച്ച നടത്തണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം സ്പീക്കർ അംഗീകരിക്കാതായതോടെ നേതാക്കൾ പ്രതിഷേധിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button