KeralaLatest News

പോക്‌സോ കേസുകളില്‍ തുടര്‍നടപടികള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കണമെന്ന് ഉത്തരവ്

 

 

തിരുവനന്തപുരം : പോക്‌സോ കേസുകളില്‍ തുടര്‍നടപടികള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കണമെന്ന് ഉത്തരവ്. വാളയാറിലും കുണ്ടറയിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് ലൈംഗിക കുറ്റങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന 2012ലെ (പോക്സോ) നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ തുടര്‍നടപടികള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കണമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ക്കും ജില്ലാ സാമൂഹിക നീതി ഓഫീസര്‍മാര്‍ക്കും സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ് നല്‍കിയത്.

കുട്ടികളെ ജാഗ്രതയോടെ സംരക്ഷിക്കാന്‍ അയല്‍ക്കൂട്ടങ്ങളും കുടുംബശ്രീ യൂണിറ്റുകളും ബഹുജനസംഘടനകളും തയ്യാറാകണം. തദ്ദേശ ഭരണസ്ഥാപനങ്ങളും സര്‍ക്കാരും ഇക്കാര്യത്തില്‍ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കണം. ഒറ്റപ്പെട്ടു പോകുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സന്തോഷവും ശുഭാപ്തി വിശ്വാസവും പ്രതീക്ഷയും പകരണമെന്നും കെ. മോഹന്‍കുമാര്‍ നിര്‍ദ്ദേശിച്ചു.

പോക്സോ നിയമപ്രകാരം തുടര്‍നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ കുണ്ടറയിലെ പത്തു വയസുകാരി മരിക്കില്ലായിരുന്നെന്നും കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാറിന്റെ ഉത്തരവില്‍ പറയുന്നു. ഇത്തരം കേസുകളില്‍ ഫോറന്‍സിക് രേഖകള്‍ വിലയിരുത്താന്‍ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. കുണ്ടറ, വാളയാര്‍ കേസുകളില്‍ അന്വേഷണത്തിന്റെ ആദ്യഘട്ടത്തിലുണ്ടായ പാളിച്ചകള്‍ പരിഹരിക്കാനും ആവര്‍ത്തിക്കാതിരിക്കാനും ഡി.ജി.പിയും ആഭ്യന്തര, സാമൂഹിക നീതി സെക്രട്ടറിമാരും നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button