CinemaMollywoodLatest NewsMovie SongsEntertainment

ജെ സി ഡാനിയേൽ പുരസ്‌കാരം ലഭിക്കാന്‍ 25 വര്‍ഷം വേണ്ടി വന്നതിനെക്കുറിച്ച് അടൂർ ഗോപാലകൃഷ്‌ണൻ

 

മലയാളസിനിമയിലെ അതുല്യസംഭവനകൾക്കു നൽകുന്ന ജെ സി ഡാനിയേൽ അവാർഡിന് പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ അർഹനായി. അവാർഡ് ലഭിച്ചതിനോട് അടൂർ പ്രതികരിച്ചത് ‘ അപ്രതീക്ഷിതം’ എന്നാണ്. ജെസി ഡാനിയേൽ അവാർഡിന്റെ രജത ജൂബിലി വർഷത്തിൽ തന്നെ അവാർഡ് ലഭിച്ചതിൽ എന്ത് തോന്നുന്നു എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മലയാളത്തിലെ പ്രശസ്ത സംവിധായകനും മലയാള സിനിമയുടെ നിലവാരം ലോക ശ്രദ്ധയിലേക്കു കൊണ്ടുവരാൻ കാരണക്കാരനുമായ വ്യക്തിയാണ് അടൂർ ഗോപാലകൃഷ്ണൻ. ആ വ്യക്തിക്ക് ഇതുവരെ ജെ സി ഡാനിയേൽ അവാർഡ് ലഭിച്ചിരുന്നില്ല എന്നത് പലർക്കും പുതിയൊരു അറിവായി. ഇതിനെ ചോദ്യം ചെയ്തു പലരും രംഗത്തെത്തുകയും ചെയ്തു. അതിനുള്ള മറുപടിയായി ‘ കേരളത്തിൽ അവാർഡ് ലഭിക്കുക എന്നത് വലിയ കാര്യമാണ്. അത് തുടക്കം മുതൽ തിരിച്ചറിഞ്ഞ വ്യക്തിയാണ് താൻ. ഒരുപാട് മുൻവിധികൾക്കിടയിലാണ് നമ്മൾ സിനിമ എടുക്കുന്നത്’ അടൂർ പറഞ്ഞു .

ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ പണ്ട് ജെ സി ഡാനിയേലിനെ മലയാള സിനിമ ആചാര്യനായി അംഗീകരിപ്പിക്കാൻ ശ്രമിക്കുന്ന കാലത്തു ഡാനിയേലിന്റെ വിഗതകുമാരൻ നിശബ്ദ ചിത്രമാണെന്നും അതിനാൽ അംഗീകരിക്കാനാകില്ലെന്നുമുള്ള വാദങ്ങളുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. അന്ന് ‘രാജാ ഹരിശ്ചന്ദ്ര’ ഇന്ത്യൻ സിനിമയാകുന്നതെങ്ങനെ എന്ന് ചോദിച്ചു വിമർശകരുടെ വായടപ്പിച്ചത് അടൂരായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button