NattuvarthaLatest NewsNews

സാമ്പത്തിക സാക്ഷരത ഉറപ്പാക്കണം- ലീഡ് ബാങ്ക് മാനേജർ

വയനാട്•ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആരുമായും പങ്കുവെയ്ക്കരുതെന്ന് ലീഡ് ബാങ്ക് മാനേജർ എം.ഡി.ശ്യാമള പറഞ്ഞു. അക്കൗണ്ട് നമ്പർ, എടിഎം നമ്പർ തുടങ്ങിയ വിവരങ്ങൾ ആർക്കും നൽകരുത്. സാമ്പത്തിക സാക്ഷരതാ വാരത്തോട് അനുബന്ധിച്ച് റേഡിയോ മാറ്റൊലി സംഘടിപ്പിച്ച തത്സമയ ഫോണിൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. കൃത്യമായ ഇടവേളകളിൽ ബാങ്കിൽ ചെന്ന് അക്കൗണ്ട് വിവരങ്ങൾ അന്വേഷിച്ച് അവ കൃത്യമാണെന്ന് ഉറപ്പാക്കണം. സാമ്പത്തിക സാക്ഷരത ഉറപ്പാക്കിയാൽ തട്ടിപ്പുകളിൽ നിന്ന് രക്ഷനേടാമെന്നും എം.ഡി.ശ്യാമള പറഞ്ഞു.

തത്സമയ ഫോണിൻ പരിപാടിയിൽ സാമ്പത്തിക സാക്ഷരതാ വാരത്തോട് അനുബന്ധിച്ചുളള റേഡിയോ പരിപാടികൾ ലീഡ് ബാങ്ക് മാനേജർ ഉദ്ഘാടനം ചെയ്തു. സാമ്പത്തിക സാക്ഷരതയുമായി ബന്ധപ്പെട്ട തത്സമയ ക്വിസ് പരിപാടി ശനിയാഴ്ച വരെ എല്ലാ ദിവസവും വൈകിട്ട് അഞ്ച് മുതൽ 5.15 വരെ ഉണ്ടാകും. സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട വിവിധ പരിപാടികളും വാരാചരണത്തിന്റെ ഭാഗമായി റേഡിയോ മാറ്റൊലി പ്രക്ഷേപണം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button