NewsIndia

കല്ലുകള്‍ക്ക് പകരം പുസ്തകങ്ങള്‍ കയ്യിലേന്താൻ കശ്മീര്‍ വിദ്യാര്‍ത്ഥികൾക്ക് നിർദേശവുമായി കരസേനാ മേധാവി

ന്യൂഡല്‍ഹി: കല്ലുകള്‍ക്ക് പകരം പുസ്തകങ്ങള്‍ കയ്യിലേന്താൻ കശ്മീര്‍ വിദ്യാര്‍ത്ഥികൾക്ക് കരസേനാ മേധാവി ബിബിന്‍ റാവത്തിന്റെ ഉപദേശം. കശ്മീര്‍ താഴ്‌വരയില്‍ നിന്നും രാജ്യത്തിന്റെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ഐഐടിയില്‍ പ്രവേശനം നേടിയ കുട്ടികളോടുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരസേനയുടെ പരിശീലനത്തിൽ അഞ്ച് പെണ്‍കുട്ടികള്‍ ഉള്‍പ്പടെ ഒമ്പത് വിദ്യാര്‍ഥികള്‍ ഐഐടി, എന്‍ഐടി എന്നിവടങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ(ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍) പാസായിരുന്നു.

രാജ്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും കശ്മീരില്‍ സമാധാനം തിരികെ കൊണ്ടുവരാനും വിദ്യാര്‍ഥികള്‍ ശ്രമിക്കണമെന്നും കരസേനാമേധാവി നിർദേശം നൽകുകയുണ്ടായി. അതേസമയം താഴ്‌വരയിലെ മറ്റെല്ലാ വെല്ലുവിളികള്‍ക്കിടയിലും തങ്ങളുടെ ഉപരിപഠനത്തിന് വ്യക്തമായ ദിശ കാണിച്ചു തന്ന സൈന്യത്തിന് വിദ്യാര്‍ഥികള്‍ നന്ദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button