Latest NewsBusiness

ആമസോണിന് ഇന്ത്യയില്‍ രണ്ട് ലക്ഷം ഉപഭോക്താക്കളുടെ വര്‍ധനവ്

 

മുംബൈ : ലോകത്തെ ഏറ്റവും വലിയ ഇ കൊമേഴ്സ് കമ്പനിയായ ആമസോണിന് ഇന്ത്യയില്‍ രണ്ട് ലക്ഷം ഉപഭോക്താക്കളുടെ വര്‍ധനവ്. ഓണ്‍ലൈന്‍ വ്യാപാര മേഖലയില്‍ ഏറ്റവും നല്ല പ്രകടനം കാഴ്ച വച്ച ആമസോണ്‍ ലോകത്തിലെ എല്ലായിടത്തും സേവനം എത്തിക്കുന്നുണ്ട്. ലോകത്തിന്റെ ഏത് സാധനങ്ങള്‍ക്കും എവിടെയിരുന്നും ഉപഭോക്താവിന് ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. കോടിക്കണക്കിന് ആളുകളാണ് 2017 ആയപ്പോഴേക്കും ലോകവ്യാപകമായി ആമസോണിന്റെ സേവനം ഉപയോഗിച്ചത്.

1995 ല്‍ പുസ്തക വില്‍പനയിലൂടെ കടന്നുവന്ന ആമസോണ്‍ പിന്നീട് ഉപ്പു മുതല്‍ കര്‍പ്പൂരം വരെ ഓണ്‍ലൈനിലൂടെ വില്‍പന നടത്തുകയായിരുന്നു. 2013ലാണ് ആമസോണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. 2017 ആയപ്പോള്‍ മൂന്ന് കോടി ഉത്പന്നങ്ങള്‍ ആമസോണ്‍ ഓണ്‍ലൈന്‍ വഴി രാജ്യത്ത് വിറ്റഴിച്ചു. മറ്റ് ഓണ്‍ലൈന്‍ വിപണിയേക്കാളും ശക്തമായ മുന്നേറ്റമാണ് ആമസോണ്‍ ഇന്ത്യയില്‍ നടത്തിയത്. നഗരങ്ങളിലും ഗ്രാമങ്ങളിലുമായി വാഹനങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്ന പുതിയ സംരംഭമായ തത്ക്കാല്‍ സംവിധാനം കൂടുതല്‍ സ്ഥലങ്ങളില്‍ വ്യാപിപ്പിക്കുമെന്നും 2015 ല്‍ തുടക്കമിട്ട ‘ഒരു കപ്പ് ചായ’ പദ്ധതി കൂടുതല്‍ നഗരങ്ങളില്‍ ലഭ്യമാക്കുമെന്നും ആമസോണ്‍ അധികൃതര്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button