Latest NewsNewsGulf

ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിനുള്ള 13 കാരണങ്ങള്‍ : യു.എ.ഇയില്‍ ആശങ്ക

 

ദുബായ് : കുടുംബങ്ങളില്‍ ആത്മഹത്യക്ക് പ്രധാന കാരണമായി ചൂണ്ടികാണിയ്ക്കുന്നത് സ്വീകരണ മുറികളിലെ ടെലിവിഷന്‍ പരമ്പരകളാണ്. ലൈംഗികാതിപ്രസരങ്ങളും ആത്മഹത്യയും അക്രമവും എല്ലാം പൊലിപ്പിച്ചാണ് പരമ്പരകളിലുള്ളത്. ഇത്തരം സീരിയലുകള്‍ കുട്ടികള്‍ കാണാന്‍ ഇട വന്നാല്‍ പിന്നെ പറയേണ്ടതില്ലല്ലോ. ഇത്തരത്തിലുള്ള പരമ്പരയെ ചൊല്ലിയാണ് യു.എ.ഇയില്‍ ആശങ്ക പടരുന്നത്.

ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിനുള്ള 13 കാരണങ്ങള്‍ പ്രതിപാദിക്കുന്ന വിവാദ സീരിയല്‍ സ’13 റീസണ്‍സ് വൈ’ യാണ് യുഎഇയിലും ആശങ്കയ്ക്ക് കാരണം. യുഎഇയിലെ ചില സ്‌കൂള്‍ കുട്ടികള്‍ ഈ സീരിയലിന്റെ സ്വാധീനത്തില്‍ പെട്ടതായി അധ്യാപകര്‍ മാതാപിതാക്കള്‍ക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. സീരിയലിന് അടിപ്പെട്ട് നിരവധി വിദ്യാര്‍ഥികള്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ജീവനൊടുക്കിയതായി റിപ്പോര്‍ട്ടുണ്ട്.

കുട്ടികളില്‍ ആത്മഹത്യാ പ്രവണത വര്‍ധിപ്പിക്കുന്ന സീരിയല്‍ കാനഡ, ന്യൂസിലന്‍ഡ് തുടങ്ങി നിരവധി രാജ്യങ്ങളിലെ സ്‌കൂളുകള്‍ നിരോധിച്ചതാണ്. ഈ സീരിയലിനെക്കുറിച്ചു സ്‌കൂളില്‍ ചര്‍ച്ചകള്‍ പോലും പാടില്ലെന്നാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ന്യൂയോര്‍ക്ക് സിറ്റി വിദ്യാഭ്യാസ വകുപ്പും സീരിയലിനെതിരേ മാതാപിതാക്കള്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നു. കുട്ടികള്‍ ഈ സീരിയല്‍ കാണുന്നതായോ അതേക്കുറിച്ചു സംസാരിക്കുന്നതായോ ശ്രദ്ധയില്‍ പെട്ടാല്‍ അവരോട് അതേക്കുറിച്ച് സംസാരിക്കണമെന്നാണ് മാതാപിതാക്കള്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്. അവരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കാന്‍ മാതാപിതാക്കളും സ്‌കൂള്‍ അധികൃതരും എപ്പോഴും ഉണ്ടെന്ന് അവരെ ബോധ്യപ്പെടുത്തമെന്നും വ്യക്തമാക്കുന്നു.

നെറ്റ്ഫ്‌ളക്സ് സംപ്രേക്ഷണം ചെയ്യുന്ന സീരിയലില്‍ ലൈംഗികാതിക്രമം, പീഡനം, ആത്മഹത്യ, വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യാന്‍ മുതിര്‍ന്നവര്‍ കാട്ടുന്ന അലംഭാവം തുടങ്ങിയ വിഷയങ്ങളാണു ചര്‍ച്ച ചെയ്യുന്നത്. ആത്മഹത്യയെ ചെറുക്കുന്നതിനു പകരം അതിനെ മഹത്വവല്‍ക്കരിക്കുകയാണ് സീരിയല്‍ ചെയ്യുന്നതെന്ന് പല കൗണ്‍സിലര്‍മാരും വിമര്‍ശിച്ചു. മനോബലമില്ലാത്ത കുട്ടികള്‍ സീരിയലിന് അടിമപ്പെട്ടാല്‍ ഒടുവില്‍ ജീവനൊടുക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ മുന്നറിയിപ്പു നല്‍കുന്നു. ജീവിത പ്രതിസന്ധികളെ കരുത്തോടെ നേരിടാന്‍ പഠിപ്പിക്കുന്നതിനു പകരം മരണത്തിലൂടെ എല്ലാം പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രചോദിപ്പിക്കുകയാണു ചെയ്യുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button