ബെയ്ജിങ് : ചൈനയില്‍ ഒരു പാലം തകര്‍ക്കാന്‍ എടുത്ത സമയം കേവലം 3.5 സെക്കന്‍ഡ് മാത്രം. കാലപ്പഴക്കത്തെ തുടര്‍ന്നാണ് വടക്ക് കിഴക്കന്‍ ചൈനയിലെ നന്‍ഹു പാലം തകര്‍ത്തത്. പാലം തകര്‍ക്കുന്ന വീഡിയോ പ്രാദേശിക മാധ്യമങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ അത് കാണാന്‍ തിരക്കായി.
1978 ലാണ് ഈ പാലം നിര്‍മ്മിച്ചത്. 150 മീറ്റര്‍ നീളവും 25 മീറ്റര്‍ വീതിയുമുള്ള പാലം തകര്‍ക്കാന്‍ എഞ്ചിനീയര്‍മാര്‍ ഉപയോഗിച്ചത് 710 കിലോ സ്ഫോടകവസ്തുക്കളാണ്. നിമിഷങ്ങള്‍ക്കുള്ളില്‍ പാലം തകര്‍ന്നപ്പോള്‍ ആകാശത്തേക്ക് ഉയര്‍ന്നത് പൊടിപടലം മാത്രം. നാശനഷ്ടങ്ങള്‍ നീക്കാന്‍ അഞ്ച് ദിവസം വരെ എടുക്കും.
Post Your Comments