
ഡൽഹി: വിദ്യാഭ്യാസ ബോര്‍ഡുകള്‍ ഏകീകരിക്കുന്നു. വിദ്യാഭ്യാസ ബോര്‍ഡുകള്‍ ദേശീയ തലത്തില്‍ ഒരൊറ്റ കരിക്കുലമാക്കാനുള്ള നീക്കവുമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം. മോഡറേഷന്‍ പോളിസി കൂടുതല്‍ ശാസ്ത്രീയമായ രീതിയില്‍ നടപ്പാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ദേശീയ തലത്തില്‍ ഒരൊറ്റ കരിക്കുലം എന്ന തീരുമാനത്തിലേക്ക് എത്തിച്ചത് ഇത്തവണത്തെ സി ബി എസ് സി മോഡറേഷന്‍ പോളിസിയുമായി ബന്ധപ്പെട്ട വിവാദങ്ങളും കോടതി ഇടപെടല്‍ മൂലം മാര്‍ക്ക് പ്രസിദ്ധീകരിക്കാന്‍ വൈകിയതുമെല്ലാമാണ്.
മാത്രമല്ല എട്ട് ബോര്‍ഡുകളടങ്ങുന്ന ഒരു ഗ്രൂപ്പിനെ (Inter Board Working group- IBWG) നിയമിക്കാനും തീരുമാനമായിട്ടുണ്ട്. ഈ എട്ടംഗ ബോര്‍ഡ് മാര്‍ക്ക് കൂട്ടി നല്‍കുന്നതടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഈ ബോര്‍ഡ് എല്ലാവര്‍ക്കും ബാധകമായ പൊതു കരിക്കുലവും നിയമങ്ങളും തീരുമാനിക്കും. ഗുജറാത്ത്, തെലങ്കാന, കേരളം, ഛത്തീസ്ഗഢ്, ജമ്മു കശ്മീര്‍, മണിപ്പൂര്‍, സി ബി എസ് സി, സിഐഎസ്സിഇ എന്നീ 8 ബോര്‍ഡുകള്‍ ചേര്‍ന്നാണ് IBWG ക്ക് രൂപം നല്‍കുക.
കൂടാതെ ഗ്രേസ് മാര്‍ക്ക് നല്‍കല്‍, എക്സ്ട്രാ കരിക്കുലര്‍ ആക്റ്റിവിറ്റീസിനു നല്‍കുന്ന മാര്‍ക്ക്, മൂല്യനിര്‍ണ്ണയം തുടങ്ങിയ കാര്യങ്ങളില്‍ ഏകീകരണം ഉണ്ടാകും. മാത്രമല്ല ഗ്രേസ് മാര്‍ക്ക് പോളിസികള്‍, മൂല്യ നിര്‍ണ്ണയം സംബന്ധിച്ച നയങ്ങള്‍ എന്നിവയെല്ലാം ബോര്‍ഡിന്റെ വെബ്സൈറ്റില്‍ ഉണ്ടാകും.
Post Your Comments