Latest NewsNewsInternational

സെന്‍സര്‍ കാലുറയുമായി യോഗ ചെയ്യാന്‍ പുതിയ സൗകര്യങ്ങള്‍

 

യോഗപരിശീലനം കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന് ആഗ്രഹമുണ്ടോ ? എങ്കില്‍ നിങ്ങളെ സഹായിക്കാനായി പ്രത്യേക കാലുറ തയ്യാറായി കഴിഞ്ഞു.

ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന വെയറബിള്‍-എക്‌സ് എന്ന സ്ഥാപനമാണ് നാഡി – എക്‌സ് എന്ന സെന്‍സറുകള്‍ ഘടിപ്പിച്ച പാന്റ് തയ്യാറാക്കിയിരിയ്ക്കുന്നത്.

യോഗ ചെയ്യുമ്പോള്‍ സംഭവിയ്ക്കുന്ന തെറ്റുകള്‍ ചൂണ്ടി കാണിയ്ക്കുന്ന പ്രത്യേക സെന്‍സറുകള്‍ തുന്നി ചേര്‍ത്തതാണ് ഈ കാലുറ.

 

അരക്കെട്ട്, കാല്‍മുട്ട് , എന്നിവിടങ്ങളിലെ ചലനങ്ങള്‍ തിരിച്ചറിയാനുള്ള സെന്‍സറുകളാണ് പാന്റില്‍ തുന്നി ചേര്‍ത്തിട്ടുള്ളത്.

പാന്റ് ധരിച്ചയാള്‍ തെറ്റായ രീതിയില്‍ ആസനങ്ങള്‍ ചെയ്യുമ്പോള്‍ ഈ സെന്‍സറുകള്‍ പ്രത്യേക തരംഗങ്ങള്‍ പുറപ്പെടുവിയ്ക്കും.

ഒന്നരമണിക്കൂര്‍ വരെ തുടര്‍ച്ചയായി പ്രവര്‍ത്തിയ്ക്കുന്ന റീച്ചാര്‍ജ് ചെയ്ത് ഉപയോഗിയ്ക്കാവുന്ന ബാറ്ററികള്‍ ഉപയോഗിച്ചാണ് സെന്‍സറുകളുടെ പ്രവര്‍ത്തനം. 19,000 രൂപയാണ് കമ്പനി ഇതിന് വില നിഷ്ചയിച്ചിരിയ്ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button