പാരീസ്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച ഫ്രഞ്ച് സൈനികന് ഒരു വർഷം തടവ്. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിനോ ഫാസോയിലാണ് സംഭവം ഉണ്ടായത്. സെബാസ്റ്റിയൻ എൽ(40) എന്ന സൈനികനെയാണ് മൂന്നും അഞ്ചും വയസ് പ്രായമുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് പാരീസിലെ കോടതി ശിക്ഷ വിധിച്ചത്. സഹെൽ മേഖലയിൽ ഇസ്ലാമിക് ഭീകർക്കെതിരെ പൊരുതുന്ന ഫ്രഞ്ച് സേനയിൽ അംഗമായിരുന്നു സെബാസ്റ്റിയൻ.
ഒൗഗാഡാംഗുവിലെ ഹോട്ടലിന്റെ സിമ്മിംഗ് പൂളിൽ വച്ചാണ് സെബാസ്റ്റിയൻ പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. പീഡനത്തിന്റെ ദൃശ്യങ്ങൾ മറ്റൊരു സൈനികൻ ക്യാമറയിൽ പകർത്തുകയും ഈ ചിത്രങ്ങൾ കണ്ട ഒരു ഫ്രഞ്ച് യുവതി എംബസിയിൽ വിവരം അറിയിക്കുകയായിരുന്നു. ഇതേത്തുടർന്ന് ഇവരെ രണ്ടു പേരെയും സസ്പെൻഡ് ചെയ്തു ഫ്രാൻസിലേക്ക് തിരിച്ചയിച്ചിരുന്നു.
Post Your Comments