
അമൃത്‌സർ: യാത്ര രേഖകളില്ലാതെ അതിർത്തി കടന്നെത്തിയ പാക് യുവാവ് അറസ്റ്റിൽ. ബോളിവുഡ് താരങ്ങളോടുള്ള ആരാധന മൂത്ത് അതിർത്തി കടന്ന പാക്ക് യുവാവാണ് അറസ്റ്റിലായത്. കഴിഞ്ഞ മേയ് 24നാണ് ബോളിവുഡിലെ പ്രിയ താരങ്ങളെ നേരിൽ കാണാൻ പാക്കിസ്ഥാനിലെ സ്വാത് മേഖലയിലെ ഗ്രാമത്തിൽനിന്ന് അബ്ദുല്ല (21) വീടു വിട്ടത്.
പിറ്റേ ദിവസം തന്നെ യുവാവ് വാഗാ അതിർത്തിയിലെത്തിയെങ്കിലും അറസ്റ്റിലാകുകയായിരുന്നു. വീസയോ മറ്റു യാത്രാരേഖകളോ ഇല്ലാതെ ഇന്ത്യയിൽ പ്രവേശിച്ചതിന് അറസ്റ്റിലായ അബ്ദുല്ല ഇപ്പോൾ അമൃത്‌സർ ജയിലിലാണ്. മാനസികാരോഗ്യപ്രശ്നങ്ങളുള്ള യുവാവ് സിനിമാക്കമ്പം മൂത്താണ് അതിർത്തി കടന്നതെന്നും വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ ഇന്ത്യൻ അധികൃതർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ, അതിർത്തി രക്ഷാസേന (ബിഎസ്എഫ്) പ്രതികരിച്ചിട്ടില്ല.
Post Your Comments