പാറ്റ്ന : റാബ്രിയുടെയും ലാലു പ്രസാദ് യാദവിന്റെയും മക്കളായ തേജ് പ്രതാപ് യാദവിനും തേജ് പ്രസാദ് യാദവിനും വധുക്കളെ തേടി റാബ്രി ദേവി. ലാലു കുടുംബത്തിൽ മരുമകളായി വരുന്നവർക്ക് ചില യോഗ്യതകൾ വേണമെന്നാണ് റാബ്രിയുടെ പക്ഷം. “മുതിർന്നവരെ നന്നായി ബഹുമാനിക്കുന്നവരായിരിക്കണം മരുമക്കൾ. കൂടാതെ തന്നെപ്പോലെ വീട് നന്നായി നോക്കണം.സിനിമ ഹാളുകളിലും ഷോപ്പിംഗ് മാളുകളിലും പോകുന്ന പരിഷ്‌കാരികളെ വേണ്ട.”
ഷോപ്പിംഗ് മാള്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ലാലുവിന്റെയും കുടുബത്തിനും എതിരെ അഴിമതി ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് റാബ്രിയുടെ ഈ പ്രസ്താവന എന്നത് സോഷ്യൽ മീഡിയയിൽ ചിരിയുയർത്തിക്കഴിഞ്ഞു.തേജ് പ്രതാപ് ഉപമുഖ്യമന്ത്രി സ്ഥാനവും ചേജ് പ്രസാദ് ആരോഗ്യ മന്ത്രി സ്ഥാനവും ആണ് ഇപ്പോൾ കൈകാര്യം ചെയ്യുന്നത്.
2008-ല്‍ റെയില്‍വേ മന്ത്രി ആയിരുന്നപ്പേള്‍ ലാലു പ്രസാദ് യാദവിന്റെ സ്വാധീനം കൊണ്ട് നേടിയെടുത്ത അനധികൃത ഭൂമിയില്‍ റാബ്രിയും മക്കളും തങ്ങൾക്ക് ഉടമസ്ഥവകാശം ഉള്ള കമ്പനി ഷോപ്പിംഗ് മാള്‍ പണിയുന്നു എന്നതായിരുന്നു പുതിയ വിവാദം.
Post Your Comments