Latest NewsNewsIndia

പുതിയ 500 രൂപ നോട്ട് ഇങ്ങനെ തിരിച്ചറിയാം

ന്യൂഡല്‍ഹി: 500 രൂപയുടെ പുതിയ നോട്ട് ശ്രേണി പുറത്തിറങ്ങി.പുതിയ നോട്ടുകൾ തിരിച്ചറിയാനുള്ള വഴികൾ ഇവയാണ്.500 രൂപ നോട്ടിന്റെ ഏറ്റവും പുതിയ ശ്രേണിയില്‍ ഇരുനമ്പര്‍ പാനലുകളിലും “A” എന്ന ഇംഗ്ലീഷ് അക്ഷരം അച്ചടിച്ചിട്ടുണ്ടാകും.റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേലിന്റെ കയ്യൊപ്പും 2017 വര്‍ഷവും രേഖപ്പെടുത്തിയിട്ടുണ്ടാകും.

സ്വച്ഛ് ഭാരത് ചിഹ്നവും റെഡ് ഫോര്‍ട്ടിന്റെ ചിത്രവുമാണ് പുതിയ 500 രൂപ നോട്ടിന്റെ മറ്റൊരു പ്രത്യേകത.പഴയതില്‍ “E ” എന്ന അക്ഷരമാണ് അച്ചടിച്ചിരിക്കുന്നത്.ഇപ്പോൾ നിലവിലുള്ള 500 രൂപ നോട്ടുകളുമായി വലിയ വ്യത്യാസമൊന്നും ഇല്ലാത്തവയാണ് പുതിയ നോട്ടുകളെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.

shortlink

Post Your Comments


Back to top button