CinemaLatest NewsMovie SongsBollywoodEntertainment

അവതാരകയോട്‌ അന്ധമായ പ്രേമം; ദിൽജിത്തിന് പണി കൊടുത്ത് ആരാധകർ

സാമൂഹിക മാധ്യമങ്ങളിലൂടെ പ്രിയ താരങ്ങളെ പിന്തുടരുക എന്നത് ഇന് വളരെകൂടുതലാണ്. എന്നാൽ ഇവിടെ സെലിബ്രിറ്റി തന്നെയാണ് സെലിബ്രിറ്റിയെ പിന്തുടരുന്നത് പഞ്ചാബി ഗായകനായ ദില്‍ജിത്ത് ദോസാംഝിനാണ് അമേരിക്കന്‍ മോഡലും ടെലിവിഷന്‍ അവതാരകയുമായ കെയ്‌ലി ജെന്നറിനെ സോഷ്യൽ മീഡിയയിലൂടെ പിന്തുടരുന്നത്.

മോഡലും ടെലിവിഷന്‍ അവതാരകയുമായ കിം കര്‍ദാഷ്യാന്റെ അര്‍ധ സഹോദരിയാണ് കെയ്‌ലി. ദില്‍ജിത്തിനു കെയ്‌ലിയോട് കടുത്ത ആരാധനയാണ്. തന്റെ ഇഷ്ടം പ്രകടിപ്പിക്കാന്‍ കെയ്‌ലിയുടെ ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളിൽ കമന്റുകൾ ഇടാറുണ്ട് ദിൽജിത്. ദിൽജിത്തിന്റെ കമന്റുകൾ ആണ് ആരാധകർ ഇപ്പോൾ ആഘോഷമാക്കിയിരിക്കുന്നത്. ആരാധകര്‍ എല്ലാ കമന്റുകളും സ്‌ക്രീന്‍ ഷോട്ടെടുത്ത് പ്രചരിപ്പിച്ചു തുടങ്ങി. പഞ്ചാബിയിലാണ് കമന്റുകളില്‍ ഭൂരിഭാഗവും. കാമുകന്റെ മടിയില്‍ അര്‍ധ നഗ്നയായി ഇരിക്കുന്ന കെയ്‌ലിയുടെ ചിത്രം കണ്ട് സഹിക്കാന്‍ വയ്യാതെ ‘എന്താണ് കാണിക്കുന്നത്’ എന്ന് ഇട്ട കമെന്റ് ആണ് ഏറ്റവും കൂടുതൽ ചർച്ചയായിരിക്കുന്നത്. കെയ്‌ലിയോട് കടുത്ത ഇഷ്ടമാണെന്നാണ് ദില്‍ജിത്ത് സംഭവത്തിന് മറുപടിയായി പറഞ്ഞത്.

ഞാന്‍ കെയ്‌ലിയെ ഒരുപാട് സ്‌നേഹിക്കുന്നു. എനിക്കേറ്റവും ഇഷ്ടം അവരുടെ ചിത്രങ്ങളില്‍ ഞാന്‍ ചെയ്യുന്ന കമന്റുകള്‍ വായിക്കാന്‍ വേണ്ടി മാത്രം വരുന്നവരെ കാണുമ്പോഴാണ് എന്നു ദിൽജിത് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button