KeralaLatest NewsNews

ദേശീയഗാനത്തേയും പതാകയെയും അവഹേളിച്ച് കോളേജ് മാഗസിന്‍

കണ്ണൂര്‍•ദേശീയഗാനത്തേയും പതാകയെയും അവഹേളിച്ച് കോളേജ് മാഗസിന്‍. തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ കഴിഞ്ഞ അധ്യയന വര്‍ഷത്തെ എസ്.എഫ്.ഐ മാഗസിലാണ് ദേശീയഗാനത്തേയും പതാകയെയും അവഹേളിക്കുന്ന ചിത്രീകരണം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

‘പെല്ലറ്റ്’ എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന മാഗസിന്റെ 12 ാം പേജിലാണ് വിവാദ ചിത്രം. തീയറ്ററില്‍ ദേശീയഗാനം മുഴങ്ങുമ്പോള്‍ ഒഴിഞ്ഞ കസേരകൾക്ക് പിന്നിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന രണ്ടു പേരുടെ ചിത്രമാണ് മാഗസിനിൽ ഉള്ളത് . . സിനിമ തീയറ്ററിൽ കസേര വിട്ടെഴുന്നേൽക്കുന്ന രാഷ്ട്രസ്നേഹം എന്നാണ് ഈ ചിത്രത്തിന് എസ്.എഫ്.ഐ നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്‌. സ്ക്രീനിൽ ദേശീയ പതാക കാണിക്കുമ്പോൾ തിയറ്ററുകളിൽ നടത്തേണ്ടത് ലൈംഗിക ബന്ധമാണെന്ന സൂചനയാണ് ഇതിലൂടെ എസ് എഫ് ഐ നൽകുന്നതെന്നാണ് ആക്ഷേപം.

നേരത്തെ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജില്‍ എസ്.എഫ്.ഐ മാഗസിനിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മോശമായ ഭാഷയിൽ പരാമർശിച്ചത് വന്‍ കോലാഹലമുണ്ടാക്കിയിരുന്നു.ഒടുവില്‍ മാഗസിൻ പിൻവലിക്കുകയായിരുന്നു.

 

shortlink

Post Your Comments


Back to top button