മുംബൈ: സിനിമാ സീരിയൽ നടിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ചയാണ് സംഭവം. മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കൃതിക ചൗധരി (30) ആണ് വീട്ടിനുള്ളിൽ മരിച്ചതായി കണ്ടെത്തിയത്. വീടിനുള്ളിൽ നിന്നും അസഹനീയമായ ദുർഗന്ധം വമിക്കുന്ന ശ്രദ്ധയിൽ പെട്ട അയൽവാസികളുടെ പരാതിയെ തുടർന്ന് പോലീസെത്തി പരിശോധന നടത്തിയപ്പോഴാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുള്ളതായാണ് പോലീസ് പറയുന്നത്.മൃതദേഹം ആദ്യം തിരിച്ചറിയാൻ സാധിച്ചില്ലെങ്കിലും പിന്നെയുള്ള പരിശോധനയിൽ അത് കൃതികയുടേത് തന്നെയാണെന്ന് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു.
Post Your Comments