ദില്ലി: ജൂണ്‍ 18ന് നടക്കുന്ന സിവില്‍ സര്‍വ്വീസ് പ്രിലിമിനറി പരീക്ഷയ്ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍. ലാപ്‌ടോപ്പ്, കാല്‍ക്കുലേറ്റര്‍, വിലപിടിപ്പുള്ള വസ്തുക്കള്‍ മൊബൈല്‍ ഫോണ്‍, ബ്ലൂടൂത്ത് ഉപകരണങ്ങള്‍ എന്നിവ കൈവശം വച്ച് പരീക്ഷാഹാളില്‍ കയറരുത്.
ഇവ കൈവശം വച്ചാല്‍ ഭാവിയിലെ പരീക്ഷകളില്‍ നിന്നും വിലക്കും. മൂന്ന് ഘട്ടങ്ങളായി നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷയിലെ ആദ്യ ഘട്ടമാണ് പ്രിലിമിനറി. കഴിഞ്ഞ വര്‍ഷം 4.59 ലക്ഷം പേര്‍ പരീക്ഷ എഴുതിയിരുന്നു.
Post Your Comments