![arrested](/wp-content/uploads/2017/06/arrested.jpg)
തിരുവനന്തപുരം: മാവോയിസ്റ്റിനെ കാണാനെത്തിയ രണ്ട് മലയാളികളെ അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ ജയിലില്‍ തടവില്‍ കഴിയുന്ന മാവോയിസ്റ്റുകളെയാണ് മലയാളികള്‍ കാണാനെത്തിയത്. നേതാക്കളായ അനൂപും ഷൈനുമാണ് ജയിലില്‍ കഴിയുന്നത്.
ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രസിഡന്റ് പാണ്ടിക്കാട് സ്വദേശി സി.പി. റഷീദിനെയും തിരുവനന്തപുരം സ്വദേശി ഹരിഹര വര്‍മയെയുമാണ് അറസ്റ്റ് ചെയ്തത്. വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു വച്ചിരുന്ന പെന്‍ഡ്രൈവ് കൈമാറാന്‍ ശ്രമിച്ചതിനാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം. പെന്‍ഡ്രൈവില്‍ എന്താണെന്നുള്ള കാര്യം പോലീസ് പരിശോധിച്ച് വരികയാണ്.
Post Your Comments