നടനും സംവിധായകനുമായ ശ്രീനിവാസന്റെ പേരിൽ വ്യാജ ട്വിറ്റർ അക്കൌണ്ട്. സിപിഐം വിരുദ്ധ സന്ദേശങ്ങളാണ് വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പ്രചരിക്കുന്നത്. ശ്രീനി ദ ആക്ടര്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് ഈ മാസം തുടക്കം മുതല്‍ തുടര്‍ച്ചയായി ട്വീറ്റുകള്‍ എത്തിത്തുടങ്ങിയത് . ബീഫ് നിരോധനത്തെ തുടർന്ന് പിണറായി വിജയൻ സ്വീകരിച്ച നടപടികളോടുള്ള രോക്ഷമാണ് തുടക്കത്തിലെ ട്വീറ്റുകളിൽ. ഈ വിഷയത്തില്‍ പ്രതികരണവുമായി ശ്രീനിവാസന്‍ രംഗത്തെത്തി.
‘തനിക്ക് ഫേസ്ബുക്കോ ട്വിറ്റർ അകൗണ്ടോ ഇല്ല. തന്റെ പേരിൽ പ്രചരിക്കുന്നത് തന്റെ ആശയങ്ങളോ അഭിപ്രായങ്ങളോ അല്ല’ ശ്രീനിവാസൻ പറയുന്നു . ട്വീറ്റുകളും റീ ട്വീറ്റുകളുമടങ്ങിയ പ്രചാരണങ്ങൾ പിണറായി വിജയനെയും സിപിഎമ്മിനെയും എതിർക്കുന്നവയും പരിഹസിക്കുന്നവയുമാണ് . കിലോക്ക് 300 രൂപ വിലയുളള ബിഫ് പട്ടിണി പാവങ്ങളുടെ ഭക്ഷണമാണെന്ന് പറഞ്ഞ ഒരു മുഖ്യമന്ത്രി നമുക്കുണ്ട്, ഇതാണ് ഈ അക്കൗണ്ടില്‍ നിന്നുള്ള ആദ്യ ട്വീറ്റ്.
അട്ടപ്പാടിയില്‍ കുഞ്ഞുങ്ങള്‍ പോഷകാഹാര കുറവ് മൂലം മരിക്കുമ്പോള്‍ രാഷ്ട്രീയത്തിലെ സരോജ്കുമാരന്മാര്‍ ബിഫ് ഫെസ്റ്റിവല്‍ നടത്തി ഉള്ളവനെ പരിപോഷിക്കുകയാണെന്ന് രണ്ടാമത്തെ ട്വീറ്റിൽ സൂചിപ്പിക്കുന്നു .
Post Your Comments