തിരുവനന്തപുരം: വിലക്കയറ്റം തടയാന്‍ സർക്കാരിന്റെ ഭാഗത്ത് നിന്ന് നടപടികളൊന്നും ഉണ്ടാകുന്നില്ലെന്ന് രമേശ് ചെന്നിത്തല. വിപണിയില്‍ അരിവില കിലോയ്ക്ക് 55 രൂപ വരെ എത്തി റെക്കാഡിട്ടിരിക്കുകയാണെന്നും പക്ഷേ സര്‍ക്കാര്‍ അതൊന്നുമറിയാതെ ഒന്നാം വാര്‍ഷികത്തിന്റെ ആഘോഷ ലഹരിയിലാണെന്നും ചെന്നിത്തല വ്യക്തമാക്കി.
നേരത്തെ അരിവില 50 രൂപ കടന്നപ്പോള്‍ പ്രതിപക്ഷം സമരം നടത്തിയതിന്റെ ഫലമായി സര്‍ക്കാര്‍അന്യസംസ്ഥാനങ്ങളില്‍ നിന്ന് നേരിട്ട് അരി എത്തിക്കാന്‍ നിര്‍ബന്ധിതരായി. തുടര്‍ന്ന് താഴേക്ക് വന്ന അരി വിലയാണ് ഇപ്പോള്‍ വീണ്ടും കൂടിയത്. ചെറിയ ഉള്ളിയുടെ വിലയും അനിയന്ത്രിതമായി കുതിച്ചുയരുകയാണ്. പച്ചക്കറിയുടെ വിലയും വർധിക്കുകയാണ്. എന്നിട്ടും സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Post Your Comments