ദുബായ് : പെരുന്നാള്‍ പ്രമാണിച്ച് യു.എ.ഇയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ മാസത്തെ ശമ്പളം നേരത്തെ നല്കാന് ഉത്തരവ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ക്ഷേമപദ്ധതിയുടെ ഗുണഭോക്താക്കള്‍, റിട്ടയേര്‍ഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കാണ് ശമ്പളം നേരത്തെ കിട്ടുക. ഈ മാസത്തെ ശമ്പളം 20ആം തീയതിക്ക് തന്നെ നല്‍കണമെന്ന് യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരാണ് ഉത്തരവിട്ടത്.
Post Your Comments