CinemaLatest NewsMovie SongsBollywoodEntertainment

റെയിൽവേസ്റ്റേഷനിലും നടപാതയിലും കിടന്നുറങ്ങേണ്ടി വന്നത് അവള്‍ക്കു വേണ്ടി; ഷാരുഖ് ഖാന്‍

 

ബോളിവുഡ് സിനിമയുമായി യാതൊരു ബന്ധവും ഇല്ലാത്ത ഷാരുഖ് ബോളിവുഡ് സിനിമയുടെ കിംഗ് ആയത് എന്നും അത്ഭുതത്തോടെയാണ് ഇന്ത്യൻ സിനിമ ലോകം കണ്ടത്. ബോളിവുഡ് സിനിമയെ വെല്ലുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രണയകഥ. തന്റെ ജീവിത നായികയെ സ്വന്തമാക്കാൻ ചെറിയ കഷ്ടപ്പാടൊന്നുമല്ല അദ്ദേഹം നേരിട്ടത്. ഗൌരിഖാനെ സ്വന്തമാക്കാന്‍ ഷാരൂഖ് നടത്തിയ പ്രയത്നങ്ങളെക്കുറിച്ച് വെളിപ്പെടുത്തുന്നു.

ഷാരൂഖിനോട് ഗൌരിക്കും വലിയ പ്രണയമായിരുന്നു. എന്നാല്‍ ഷാരൂഖിന്റെ അമിത സ്‌നേഹം ചില സമയം ഗൌരിക്ക് അരോചകമായി തോന്നിയിരുന്നു. അതിനാൽ ഷാരൂഖിനോട് ഒരു വാക്കുപോലും പറയാതെ മുംബൈയിലേക്ക്‌ ഗൗരി പോയി. അത് സഹിക്കാനാവാതെ ഷാരുഖ് സുഹൃത്തിനെയും കൂട്ടി മുംബൈയിലേക്ക് ഗൌരിയെ തേടി യാത്ര തിരിച്ചു. മുംബൈയിൽ എത്തിയ ഷാരുഖ് ആദ്യം താമസിച്ചത് സുഹൃത്തിന്റെ സ്വപ്നതുല്യമായ ഫ്ലാറ്റിലായിരുന്നു എന്നാൽ രണ്ടു ദിവസത്തിനകം അവിടുന്ന് മാറേണ്ടിവന്നു. മറ്റാരെയും പരിചയമില്ലായിരുന്ന അവർക്ക് മുംബൈ സെൻട്രൽ റെയിൽവെസ്റ്റേഷനും മറൈൻഡ്രൈവുമായിരുന്നു തുണയാതെ. ജുഹൂ കടൽതീരത്തുവച്ച് ഗൗരിയെ കണ്ടെത്തുന്നതുവരെ അവർ കിടന്നുറങ്ങിയത് റെയിൽവേസ്റ്റേഷനിലും നടപാതയിലുമായിരുന്നു.

അന്നെ സിനിമാസ്വപ്നം മനസിലുണ്ടായിരുന്ന ഷാരൂഖ് മറൈൻഡ്രൈവിൽ നിന്ന് സുഹൃത്തിനോട് പറഞ്ഞു ഒരിക്കൽ ഞാൻ ഈ നഗരത്തിന്റെ അധിപനാകുമെന്ന്. ആ വാക്കുകൾ അന്വർഥമാക്കുന്നതായിരുന്നു ഷാരൂഖിന്റെ പിന്നെയുള്ള ജീവിതം. അവിടെ നിന്ന് തുടങ്ങിയ സിനിമ സ്വപനമായിരുന്നു ഇന്ന് ഇന്ത്യൻ സിനിമയുടെ കിംഗ് ആകാന്‍ അദ്ദേഹത്തിനു കഴിഞ്ഞത്. ഒരു ചാനൽ ഷോയിൽ സുഹൃത്ത് ഷാരൂഖാനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുന്ന വിഡിയോയിലാണ് റെയിൽവേസ്റ്റേഷനിൽ കിടന്നുറങ്ങിയ കാര്യം വെളിപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button