കാന്‍കാസ് : രൂപസാദൃശ്യത്തിന്റെ പേരില്‍ യുവാവ് ജയിലില്‍ കഴിയേണ്ടി വന്നത് 17 വര്‍ഷം. കവര്ച്ചാക്കുറ്റത്തിനാണ് കന്‍സാസ് സിറ്റിയിലെ റിച്ചാര്‍ഡ് ആന്റണി ജോണ്‍സ് 17 വര്‍ഷം ജയിലില്‍ കഴിയേണ്ടി വന്നത്. റിക്കി എന്നയാളുമായുള്ള രൂപസാദൃശ്യമാണ് ജോണ്‍സിന്റെ ജീവിതം കാരാഗൃഹത്തിലാക്കിയത്. വ്യാഴാഴ്ചയാണ് ജോണ്‍സിന് ശിക്ഷ ഇളവു ചെയ്ത് നല്‍കിയത്. 1999 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദൃക്സാക്ഷി നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ജോണ്‍സിന് 19 വര്‍ഷത്തെ ശിക്ഷ വിധിച്ചത്. സാക്ഷിക്ക് റിക്കിയാണോ ജോണ്സാണോ മോഷണം നടത്തിയത് എന്ന് കൃത്യമായി പറയാന്‍ സാധിക്കാതെ വരികയായിരുന്നു.
കവര്‍ച്ച നടക്കുന്ന സമയം താന്‍ കാമുകിയോടൊപ്പമായിരുന്നു എന്ന് പല തവണ ആവര്‍ത്തിച്ചെങ്കിലും കോടതി അത് സ്വീകരിച്ചിരുന്നില്ല. പല തവണ അപ്പീല്‍ നല്‍കിയിട്ടും ജോണ്‍സിന് നിരാശയായിരുന്നു ഫലം. രണ്ടു വര്‍ഷം മുന്‍പ് തന്റെ രൂപസാദൃശ്യമുള്ള ഒരാള്‍ ജയിലിലുണ്ടെന്നറിഞ്ഞ ജോണ്‍സ് ആ വഴിക്ക് തന്റെ നിരപരാധിത്വം തെളിക്കാനുള്ളശ്രമം തുടങ്ങി. അയാള്‍ ചെയ്ത കുറ്റത്തിനായിരിക്കാം താന്‍ ശിക്ഷിക്കപ്പെട്ടത് എന്ന സംശയത്തില്‍ തുടങ്ങിയ അന്വേഷണമാണ് തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തുന്നതിലേക്ക് ജോണ്‍സ് എത്തിയത്.
കോടതിയില്‍ വീണ്ടും കേസെത്തിയപ്പോള്‍ രണ്ടു പേരെയും ഒന്നിച്ചു ഹാജരാക്കി. മോഷണത്തിനിരയായവര്ക്കു പോലും ഇരുവരുടേയും രൂപസാദൃശ്യം കാരണം ആരാണ് യഥാര്‍ഥ കുറ്റവാളിയെന്ന് ഉറപ്പിക്കാന്‍ കഴിഞ്ഞില്ല. ജോണ്സിന്റേതെന്ന് തെളിയിക്കുന്ന വിരലടയാളമോ ഡി.എന്‍.എയോ മറ്റേതെങ്കിലും തെളിവുകളോ ഇല്ലാത്തത് ജോണ്‍സിനെ കുറ്റവിമുക്തനാക്കാന്‍ കോടതിയ്ക്ക് പ്രേരണ നല്കി. നിയമ സഹായം സൗജന്യമായി നല്കുന്ന മിഡ്വെസ്റ്റ് ഇന്നസെന്റ് പ്രോജക്ട് എന്ന സംഘടനയുടെ സഹായവും ജോണ്‍സിന് ലഭിച്ചു.
Post Your Comments