NattuvarthaLatest NewsNews

സി.പി.ഐ.എം വാർഡ് മെമ്പർ സ്ത്രീകളെ മർദ്ദിക്കുന്ന വീഡിയോ പുറത്ത്

തിരുവനന്തപുരം•ചിറയിൻകീഴ് താലൂക്ക്, കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റിന്റെ കണ്മുന്നിൽ വച്ച് സ്ത്രീകളടക്കം ഉള്ള തൊഴിലുറപ്പു തൊഴിലാളി സമര സംഘത്തെ പതിനഞ്ചാം വാർഡ് മെമ്പർ ഷിജു കയ്യേറ്റം ചെയ്യുന്ന വീഡിയോ പുറത്തായി. പോയ മാസത്തിൽ 82 ദിവസത്തെ വേതനം നൽകാതെ പഞ്ചായത്തു തൊഴിലാളികളോട് നടത്തുന്ന വിവേചനത്തിനെതിരെ സമരം നടത്തിവന്ന തൊഴിലാളികൾ പഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിക്കുകയും, കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തിരുന്നു.

സ്കൂളുകൾ തുറക്കുന്ന ഈ നാളുകളിൽ തങ്ങൾക്കു കിട്ടേണ്ട വേതനം ലഭിക്കാത്തത് മൂലം തൊഴിലാളികൾ വളരെ കഷ്ടത്തിലായിരുന്നു. തുടർന്ന് പ്രസിഡണ്ട് വിളിച്ചു ചേർത്ത സ്ത്രീ തൊഴിലാളികളെ പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് പ്രകോപിതനായ വാർഡ് മെമ്പറുടെ അക്രമം.

തൊഴിലാളികളുടെ കൂടെ വന്ന ആളുമായി സംസാരത്തിൽ നിന്നും മർദ്ദനത്തിലേക്ക് കടന്ന മെമ്പറുടെ അക്രമം പിന്നീട് സ്ത്രീകൾക്കും എൽക്കേണ്ടിവന്നു. പരിഷ്‌കൃത സമൂഹത്തിനു ഒന്നടങ്കം നാണകേടുളവാക്കിയ സംഭവത്തിൽ നിയമ നടപടികളുമായി തൊഴിലാളികൾ. സംഭവത്തിൽ ശക്തമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു ബിജെപി യും മറ്റു പാർട്ടികളും രംഗത്ത്.

വികെ ബൈജു.

shortlink

Post Your Comments


Back to top button