Latest NewsNewsGulf

സൗദിയില്‍ സെലക്ടീവ് ടാക്‌സ് ഇന്ന് അര്‍ധരാത്രി മുതല്‍

സൗദി: ഇന്ന് അര്‍ധരാത്രി മുതല്‍ സൗദി അറേബ്യയില്‍ സെലക്ടീവ് ടാക്‌സ് നിലവില്‍ വരും. ജനറല്‍ അതോറിറ്റി ഓഫ് സക്കാത്ത് ആന്റ് ടാക്‌സ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നാളെ മുതല്‍ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുകയും 45 ദിവസത്തിനകം നികുതി അടക്കണമെന്നും അതോറിറ്റി നിര്‍ദേശം നല്‍കി.

ഇന്ന് മുതൽ പുകയില ഉല്‍പന്നങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവക്ക് 100 ശതമാനവും ശീതളപാനീയങ്ങള്‍ക്ക് 50 ശതമാനവും അധിക നികുതി ബാധകമാണ്. അധിക നികുതി ചില്ലറ വില്‍പന വിലയുടെ അടിസ്ഥാനത്തിലാണ് ചുമത്തുന്നത്. സെലക്ടീവ് ടാക്‌സ് ഇറക്കുമതിക്കാരും ഉല്‍പാദകരുമാണ് അടക്കേണ്ടത്. അധിക നികുതി ബാധകമായ ഉല്‍പന്നങ്ങളുടെ സ്റ്റോക്കിന് വ്യാപാര സ്ഥാപനങ്ങള്‍ ഒറ്റത്തവണ നികുതി അടക്കണം. ഇതിന് ശേഷം വ്യാപാര സ്ഥാപനങ്ങള്‍ സെലക്ടീവ് ടാക്‌സ് അടക്കേണ്ടതില്ല.

അതേസമയം. നികുതി വെട്ടിക്കുന്നവര്‍ക്കും റിട്ടേണുകള്‍ സമര്‍പ്പിക്കാത്തവര്‍ക്കും പിഴ ശിക്ഷ ലഭിക്കും. നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുന്നവര്‍ക്കും ശിക്ഷ ലഭിക്കുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സക്കാത്ത് ആന്റ് ടാക്‌സ് മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button