തിരുവനന്തപുരം : സംസ്ഥാനത്ത് വസ്തുവില്‍പ്പന ഗണ്യമായി ഇടിഞ്ഞു. മുന്‍ സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് എല്ലാ ജില്ലകളിലും വസ്തുവില്‍പ്പനയില്‍ ഇടിവുണ്ടായി. വസ്തുവിന്റെ ന്യായവിലയില്‍ മുന്‍ സര്‍ക്കാര്‍ മാറ്റംകൊണ്ടുവന്നുവെങ്കിലും അത് കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയറിലും ചേര്‍ക്കാതെ തുടരുന്നതും പ്രതിസന്ധിയാകുന്നു.
സാമ്പത്തികവര്‍ഷത്തിലെ ആദ്യ രണ്ടുമാസം സംസ്ഥാനത്ത് 58,855 വിലയാധാരങ്ങളാണ് നടന്നത്. വിലയാധാരത്തില്‍ മൊത്തം കിട്ടിയ തുക 361,33,81,246രൂപയും. മുന്‍വര്‍ഷം 88,000 വിലയാധാരം നടന്ന സ്ഥാനത്താണിത്. ധനനിശ്ചയ ആധാരങ്ങളും ഭാഗപത്രവുമാണ് ഇപ്പോള്‍ കൂടുതലും നടക്കുന്നത്. 16,394 ധന നിശ്ചയാധാരങ്ങളും 2711 ഭാഗപത്രങ്ങളും രണ്ടുമാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തു.
2014 നവംബറിലാണ് വസ്തുവിന്റെ ന്യായവില നിലവിലുള്ളതിന്റെ 50 ശതമാനം കൂടി ഉയര്‍ത്തിയത്. പക്ഷേ, ഈമാറ്റം സോഫ്റ്റ്‌വെയറില്‍ രേഖപ്പെടുത്തിയിട്ടില്ല. ആദ്യം പ്രഖ്യാപിച്ച വിലമാത്രം വരുന്നതിനാല്‍ അത് സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വ്യാപകമായ തര്‍ക്കങ്ങള്‍ക്കും കാരണമാകുന്നു.
ഒരു ലക്ഷംരൂപയ്ക്കുമേല്‍ മുദ്രപത്രം വേണ്ടിവരുന്ന വസ്തുകൈമാറ്റത്തിന് സര്‍ക്കാര്‍ ഇ-സ്റ്റാമ്പിങ് കൊണ്ടുവന്നതിനെ തുടര്‍ന്നും ഭൂമിവില്‍പ്പനയ്ക്ക് തടസം നേരിട്ടതായാണ് റിപ്പോര്‍ട്ട്
Post Your Comments