Latest NewsNewsIndia

ഗോവധ നിയമത്തെ കുറിച്ച് ഹൈദരാബാദ് കോടതിയുടെ സുപ്രധാന വിധി

ഹൈദരാബാദ്: ഗോവധ നിയമം പരിഷ്കരിച്ച് ഗോഹത്യ നടത്തുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണമെന്ന് ഹൈദരാബാദ് കോടതി.പശു രാഷ്ട്രത്തിന്റെ പരിശുദ്ധമായ സമ്പത്താണെന്നും മാതാവിനും ദൈവത്തിനും തുല്യമാണെന്നും ഒരു കേസ് പരിഗണിക്കവെ ജഡ്ജി പറയുകയായിരുന്നു.63 പശുക്കളെയും രണ്ട് കാളകളെയും കസ്റ്റഡിയിൽ എടുത്തതുമായി ബന്ധപ്പെട്ട് കന്നുകാലി വ്യാപാരി രമാവത്ത് ഹനുമ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് ജഡ്ജിയുടെ ഈ പരാമർശം.

ആന്ധ്രാപ്രദേശിലെയും തെലുങ്കാനയിലെയും മൃഗ ഡോക്ടർമാർ പണത്തിനായി തെറ്റായ സർട്ടിഫിക്കറ്റ് നൽകി വരുന്നത് വ്യാപകമാണ്.ഇത്തരത്തിൽ ആരോഗ്യമുള്ള പശുക്കൾക്ക് പാൽ തരാൻ ശേഷിയില്ലാത്തവയാണെന്ന് തെറ്റായ സർട്ടിഫിക്കറ്റ് നൽകി അറവു ശാലകളിലേക്ക് അയച്ച ഒരു കേസിലായിരുന്നു പരാമർശം.ഇത് നിയമ വിരുദ്ധമായ നടപടിയാണെന്നും ആരോഗ്യമുള്ള പശുക്കളെ ബക്രീദിന് അറുക്കുന്നത്  വിശ്വാസികളുടെ മൗലികാവകാശമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button